ഷെയ്ൻ നി​ഗമിനെ ഒതുക്കാൻ പെയ്ഡ് ന്യൂസുമായി സമീപിച്ചു; സ്ക്രീൻ ഷോട്ട് സഹിതം വെളിപ്പെടുത്തലുമായി സംവിധായകൻ

0

ഷെയ്ൻ നി​ഗമിനെ ഒതുക്കാൻ പെയ്ഡ് ന്യൂസ് ചെയ്യണമെന്ന ആവശ്യവുമായി സീപിച്ചയാളുടെ സ്ക്രീൻ ഷോട്ടടുക്കം തെളിവ് നിരത്തി യുവാവ് രം​ഗത്ത്.

സംവിധായകനും സിനിമാ പ്രാന്തൻ ഓൺലൈൻ പോർട്ടലിന്റെ ഉടമയുമായ സാജിദ് യഹിയയാണ് തനിക്ക് ലഭിയ്ച്ച മെസേജുകളടക്കം പുറത്ത് വിട്ടത്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം……..

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും..

എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്ക്രീൻ ഷോട്ടും ആണ് താഴെ..

“കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ്‌ പോർട്ടൽസ്‌, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ്‌ നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്സ്, സ്റ്റോറീസ് വരണം. അതായത് “പൈഡ്

ന്യൂസ്‌ “..
വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്..

#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..”

LEAVE A REPLY

Please enter your comment!
Please enter your name here