ഫിഫയുടെ പോയവർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ ലയണൽ മെസ്സി

0

പോയവർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡെയ്ക്കിനെയും പിന്തള്ളിയാണ് പുരസ്കാര നേട്ടം. ലിവർപൂളിന്റെ യുർഗൻ ക്ലോപ് ആണ് മികച്ച പരിശീലകൻ. അമേരിക്കയുടെ മേഗൻ റപീനോയെ മികച്ച വനിത താരമായി തെരഞ്ഞെടുത്തു. മെസ്സി ഇത് ആറാം തവണയാണ് ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെടുന്നത്. റൊണാൾഡോക്ക് 5 തവണയെ പുരസ്കാരം കിട്ടിയിട്ടുള്ളൂ. 2015ന് ശേഷം ആദ്യമായാണ് 32 കാരനായ മെസ്സിയെത്തേടി ലോക ഫുട്ബോളർ പുരസ്കാരമെത്തുന്നത്. ചടങ്ങിനെത്താതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോയ വർഷത്തെ ലോക ഇലവനിൽ ഇടം പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here