ഫിഫ ലോകകപ്പ് 2018; ചെന്നായയെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്ത് റഷ്യ

0

റഷ്യ(www.big14news.com): 2018 ല്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗ്യമുദ്രയായി റഷ്യ ചെന്നായയെ തെരഞ്ഞെടുത്തു. സാമ്പിവാകാ എന്നാണ് ഭാഗ്യമുദ്രക്ക് നല്‍കിയ പേര്. റഷ്യന്‍ ഭാഷയില്‍ സാമ്പിവാകാ എന്നാല്‍ ഗോളടിക്കുന്നവന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് റഷ്യന്‍ അധികൃതര്‍ സാമ്പിവാകയെ അവതരിപ്പിച്ചത്.

ഒന്നര മാസത്തോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു ഭാഗ്യമുദ്രയുടെ തെരഞ്ഞെടുപ്പ്.മത്സര രംഗത്തുണ്ടായിരുന്ന പൂച്ചയേയും ടൈഗറിനേയുമൊക്കെ പിന്തള്ളിയാണ് ചെന്നായ ഭാഗ്യമുദ്രയായത്. പത്തു ലക്ഷത്തിലധികം പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്.

2018 ജൂണ്‍ 14 മുതല്‍ 15 വരേയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. മോസ്കോ, സെന്റ് പീറ്റേഴ്സ് ബര്‍ഗ്, സോചി തുടങ്ങിയ പതിനൊന്ന് നഗരങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.അതേ സമയം ലോകകപ്പ് യോഗ്യതാ മത്സരം വിവിധ വന്‍കരകളില്‍ പുരോഗമിച്ച്‌ വരികയാണ്.

പ്രധാന ടീമുകളെല്ലാം കരുത്ത് കാട്ടി മുന്നേറുമ്പോൾ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിലവിലെ റണ്ണേഴ്സ് അപ്പ് അര്‍ജന്റീനയുടെ നില പരുങ്ങലിലാണ്. നാല് ടീമുകള്‍ക്ക് മാത്രം യോഗ്യത നേടാനാവുന്ന ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here