കോക്പിറ്റ് വാതില്‍ തുറന്നില്ലെങ്കില്‍ തല്ലിപ്പൊളിച്ച്‌ പൈലറ്റിനെ പുറത്തിറക്കും; വിമാനം വൈകിയെന്ന് ആരോപിച്ച്‌ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കയ്യേറ്റ ശ്രമം

0

ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരെ യാത്രക്കാര്‍ കൈയേറ്റം ചെയ്തു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് സംഭവം. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധമുണ്ടായത്. വിമാനം പുറപ്പെടാന്‍ വൈകിയതാണ് പ്രതിഷേധത്തിനു കാരണമായത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നു എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

പൈലറ്റ് പുറത്തേക്ക് വന്നില്ലെങ്കില്‍ വാതില്‍ തല്ലി തകര്‍ക്കുമെന്ന് വരെ യാത്രക്കാരിലൊരാള്‍ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ ഒരു യാത്രക്കാരി ഒരു ക്യാബിന്‍ ക്രൂ അംഗത്തെ മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

സാങ്കേതിക കാരണങ്ങളാല്‍ റണ്‍വേയില്‍ നിന്നും വിമാനം തിരിച്ചു വരികയാണ് ചെയ്തത്. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഡി.ജി.സി.എ വ്യോമയാന അധികൃതര്‍ വിശദീകരണം തേടി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങളോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here