( വീഡിയോ കാണാം ) അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’; ആദ്യ ഗാനം പുറത്തിറങ്ങി

0

(www.big14news.com) അഞ്ജലി മേനോന്റെയും നസ്രിയയുടെയും ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവിന് കളമൊരുങ്ങുന്ന ‘കൂടെ’ ചിത്രത്തിലെ ‘ആരാരോ വരാമൊന്നൊരീ’ ഗാനം പുറത്തുവിട്ടു. ആരാരോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദിക്ഷിത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്.

നസ്രിയയാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂടെ’. പൃഥ്വിരാജാണ് ഒഫീഷ്യല്‍ പേജിലൂടെ ഗാനം പങ്കുവെച്ചിരിക്കുന്നത്.

നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here