‘ഇനി പണം ചോദിച്ച്‌ വരില്ല’, ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്ബില്‍!

0

കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച്‌ ഫിറോസ് കുന്നംപറമ്ബില്‍. തനിക്കെതിരെ അടിസ്ഥാന രഹിതമായ പല ആരോപണങ്ങലും ഉയര്‍ന്നു വരികയാണെന്നും മടുത്തുവെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.താന്‍ മതം നോക്കി ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടില്ലചിലര്‍ തൻ്റെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. ഇനി പണം ചോദിച്ച്‌ വീഡിയോ ചെയ്യില്ലെന്നും രോഗികള്‍ ആരും സഹായത്തിനായി സമീപിക്കേണ്ട എന്നും ഫേസ്ബുക്ക് ലൈവില്‍ ഫിറോസ് പറഞ്ഞു സോഷ്യല്‍ മീഡിയയിലൂടെ രോഗികള്‍ക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്ന പരിപാടി ഫിറോസ് കുന്നംപറമ്ബില്‍ ഇന്ന് ഇവിടെ വെച്ച്‌ അവസാനിപ്പിക്കുന്നു എന്നായിരുന്നു ഫിറോസ് കുന്നംപറമ്ബില്‍! വാക്കുകൾ . അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏകദേശം ഒന്നര വര്‍ഷമായി എനിക്കെതിരെ നടക്കുന്ന അനാവശ്യ ആരോപണങ്ങളും ചര്‍ച്ചകളും ഉണ്ടാക്കിയ മാനസിക പ്രയാസം വലുതാണ്.ഇത്തരം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാകുമ്ബോള്‍ അത് മറക്കുന്നത് മുന്നിലേക്ക് വരുന്ന രോഗികള്‍ക്ക് സഹായം ചെയ്യുമ്ബോള്‍ അവരുടെ മനസ്സിലും മുഖത്തിലും ഉണ്ടാകുന്ന സന്തോഷം കാണുമ്ബോഴാണ്. തനിക്കെതിരെ ആരോപണങ്ങള്‍ വന്നത് തിരുവനന്തപുരം ഭാഗത്ത് നിന്നാണ്. ഇനി തിരുവനന്തപുരത്തേക്ക് ഇനി വരില്ല എന്നും ഫിറോസ് കുന്നംപറമ്ബില്‍ വ്യക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here