കോടികൾ വാരിക്കൂട്ടി തെന്നിന്ത്യ; ഈ വർഷം 200 കോടി ക്ലബ്ബിലെത്തിയ അഞ്ച് തെന്നിന്ത്യൻ ചിത്രങ്ങൾ

0

ഒരു പിടി മികച്ച ചിത്രങ്ങളാണ് ഈ വർഷം തെന്നിന്ത്യയിൽ പുറത്തിറങ്ങിയത്. പല ചിത്രങ്ങളും 100 കോടി കലക്ഷൻ നേടിയപ്പോൾ പ്രധാനമായും അഞ്ച് ചിത്രങ്ങളാണ് തെന്നിന്ത്യയിൽ നിന്ന് ഈ വർഷം 200 കോടി കളക്ഷൻ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയെ ഉദ്ധരിച്ച് വൺ ഇന്ത്യ മലയാളമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

200 കോടി വാരിക്കൂട്ടിയ അഞ്ച് തെന്നിന്ത്യൻ ചിത്രങ്ങൾ ഏതാണെന്ന് നോക്കാം

1. പേട്ട

സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പേട്ട. പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിന് തിയറ്ററുകളിലേക്ക് എത്തിയ പേട്ട അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആദ്യ ആഴ്ചകളില്‍ നിന്ന് തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയും മറികടന്നിരുന്നു. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

2. വിശ്വാസം

പേട്ടയ്‌ക്കൊപ്പം റിലീസ് ചെയ്ത സിനിമയാണ് വിശ്വാസം. അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത വിശ്വാസവും പേട്ടയും തമ്മില്‍ ബോക്‌സോഫീസില്‍ മത്സരമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയത് വിശ്വാസമായിരുന്നു. അഞ്ചാം ദിവസം കൊണ്ടായിരുന്നു വിശ്വാസം നൂറ് കോടി മറികടക്കുന്നത്. ആഗോളതലത്തില്‍ നിന്നും ഇരുന്നൂറ് കോടി ലഭിച്ചതിന് ശേഷമായിരുന്നു വിശ്വാസം തിയറ്ററുകളില്‍ നിന്നും പോയത്.

3. ലൂസിഫർ

200 കോടി നേടിയ മലയാളത്തിലെ ആദ്യ ചിത്രമാണ് ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ 200 കോടി കളക്ഷൻ നേടിയ കാര്യം ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ വാര്‍ത്ത സ്ഥിരികരിച്ചിരുന്നു.

4. സാഹോ

ബാഹുബലിക്ക് ശേഷം പ്രഭാസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സാഹോ. വലിയ വിജയം പ്രതീക്ഷിച്ച് എത്തിയതാണെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയാതെ പോയി. എന്നിരുന്നാലും മോശമില്ലാത്ത കളക്ഷന്‍ ആയിരുന്നു സിനിമ നേടിയത്. ഈ വര്‍ഷം 200 കോടി സ്വന്തമാക്കിയ സിനിമകളിലൊന്നായി സാഹോയും മാറി.

5. സെയ് റാ നരസിംഹ റെഡ്ഡി

ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ ജീവിതകഥയെയും പോരാട്ടങ്ങളും ആസ്പദമാക്കി ചിത്രമായിരുന്നു സെയ് റാ നരസിംഹ റെഡ്ഡി. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി അഭിനയിച്ച സിനിമ ഒക്ടോബര്‍ രണ്ടിനായിരുന്നു റിലീസ് ചെയ്തത്. ആദ്യ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇരുന്നൂറ് കോടി സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ സിനിമയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here