പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗള്‍ഫില്‍ നിന്ന് സമാഹരിച്ച 16.35 കോടി രവിപിള്ള കൈമാറി

0

കേരളം:മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ഡോ. ബി. രവിപിള്ളയുടെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്ന് സമാഹരിച്ച 16.35 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലോക കേരളസഭയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളില്‍ നിന്ന് സംഭാവന ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നു. ബഹ്റൈന്‍, കുവൈറ്റ്, എന്നീരാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകളുടെ ഏകോപനം നിര്‍വഹിച്ചത് ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ളയുടെ നേതൃത്വത്തിലായിരുന്നു.

ആര്‍.പി ഗ്രൂപ്പിന്റെയും അനുബന്ധ കമ്ബനികളുടെയും സംഭാവനയായ 4.79 കോടി രൂപയും ആര്‍.പി ഗ്രൂപ്പ് – റാവിസ് ഹോട്ടല്‍സ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ സമാഹരിച്ച 3.50 കോടി രൂപയും കുവൈറ്റ് ലോക കേരളസഭ ശേഖരിച്ച 7.86 കോടി രൂപയും ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ സംഭാവനയായി സ്വരൂപിച്ച 20 ലക്ഷം രൂപയുമാണ് കൈമാറിയത്.