വരുമോ കാസർഗോഡ് ആധുനിക രീതിയിലുള്ള ഫുട്ബോൾ അക്കാദമി?

0

കാസർഗോഡ്(www.big14news.com): ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണായ കാസർഗോഡിൽ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ അക്കാദമിക്ക് ആവശ്യമുയർന്നിട്ട് കുറച്ചുകാലമായി.ജില്ലയിലെ ഫുട്ബോൾ പ്രേമികളുടെ സ്വപ്നം ചിലപ്പോൾ പെട്ടെന്ന് തന്നെ നടന്നേക്കാം.ജില്ലയിൽ ആധുനിക രീതിയിലുള്ള ഫുട്ബോൾ അക്കാദമി തുടങ്ങാനുള്ള സാധ്യതയെപ്പറ്റി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടും സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ കെ എം എ മേത്തറുമായി സന്തോഷ് ട്രോഫി പി സി ആസിഫിന്റെ സാന്നിധ്യത്തിൽ അഷ്‌റഫ് കർള ,ശക്കീൽ മൊഗ്രാൽ,എംപി ഖാലിദ് ,ഹാരിസ് തളങ്കര എന്നിവർ ചർച്ച നടത്തി .