മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

0

ഭാരതത്തിലെ തിരഞ്ഞെടുപ്പ് രീതികളെ നവീകരിച്ച കര്‍ക്കശക്കാരനായ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍ (87) വിട വാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. വീട്ടിലെ ജോലിക്കാരാണ്‌ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംസ്കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ബസന്ത്‌ നഗര്‍ ബീച്ചില്‍.

1990 ഡിസംബര്‍ 12 ന്‌ ഇന്ത്യയുടെ 10ാമത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറായി ചുമതലയേറ്റു. 1996 ഡിസംബര്‍ 11 വരെ പദവിയില്‍ തുടര്‍ന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡടക്കം നിരവധി തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. കമീഷണറായിരിക്കെ അദ്ദേഹത്തിന്റെ നടപടികള്‍ പലതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. വരുമാനം തെറ്റായി രേഖപ്പെടുത്തിയതിനും പത്രികയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതിനും പതിനാലായിരത്തിലേറെ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി. ബിഹാറിലെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയതടക്കമുള്ള തീരുമാനങ്ങള്‍ ഇംപീച്ച്‌മെന്റ്‌ നടപടികളിലേക്കും എത്തിച്ചു.

തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ ടി എന്‍ ശേഷന്‍, 1955 ബാച്ച്‌ തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഓഫീസറാണ്. 1996-ല്‍ രമണ്‍ മഗ്സസെ പുരസ്കാരത്തിന് അര്‍ഹനായി. ഭാര്യ ജയലക്ഷ്മി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അന്തരിച്ചു. ഇവര്‍ക്കു മക്കളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here