ദുരിതാശ്വാസ നിധിയുടെ പേരിലും തട്ടിപ്പിന് ശ്രമം; ഓൺലൈനായി പണം നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം

0

കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരന്തഭൂമിയായ കേരളം അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തത്തിൽ സകലതും നഷ്ട്മായവർക്ക് കൈത്താങ്ങാവുന്ന മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധിയിലേക്ക് ആളുകള്‍ പല രീതികള്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതിനിടെ തട്ടിപ്പിനും ശ്രമം. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡിയോട് സമാനതകളുള്ള ഐഡി നിര്‍മ്മിച്ചാണ് തട്ടിപ്പ്. kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്. ഒരു അക്ഷരത്തില്‍ വരുന്ന വ്യത്യാസം പണം നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോയാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്കായിരിക്കും പോവുക. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here