‘എന്നെ തുറന്നു വിടൂ..എനിക്ക് ശ്വാസം മുട്ടുന്നു’; ശവപെട്ടിയില്‍ നിന്നും മൃതദേഹത്തിന്റെ നിലവിളി; ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടചിരി (വീഡിയോ കാണാം)

0

എന്നെ ശവപ്പെട്ടിയിൽ നിന്ന് തുറന്ന് വിടൂ എന്ന് ഒരു മൃതദേഹം വിളിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും?. എന്നാൽ അങ്ങനെയൊരു സംഭവമുണ്ടായി. അയർലണ്ടിലെ കില്‍മാനാഗിലെ ഒരു പള്ളിയില്‍ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുമ്പോഴാണ് ഈ സംഭവം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് എടുത്തുവച്ചു.പെട്ടന്നായിരുന്നു. എന്നെ തുറന്നു വിടൂ..എനിക്ക് ശ്വാസം മുട്ടുന്നു.ഇവിടെ ഇരുട്ടാണ് എന്ന നിലവിളി ശവപെട്ടിയില്‍ നിന്ന് ഉയര്‍ന്നത്. കൂടി നിന്നവര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് കാര്യം മനസിലായതോടെ അമ്പരപ്പ് മാറി എല്ലാവരിലും കൂട്ടച്ചിരി പടരുകയായിരുന്നു.

സംഭവത്തിന്റെ ട്വിസ്റ്റ് മറ്റൊന്നുമല്ല, തന്റെ വിയോഗം അറിഞ്ഞ് എത്തിയവരെ ഷായ് അവസാനമായി ചിരിപ്പിച്ചതാണ്. ഇതിനായി തന്റെ ശബ്ദം ജീവിച്ചിരിക്കുമ്പോൾ തന്നെ റെക്കോര്‍ഡ് ചെയ്തു വച്ചിരുന്നു.തന്റെ മരണ സമയത്തു ഇപ്രകാരം ചെയ്യാന്‍ അദ്ദേഹം തന്റെ മകളെ ഏല്‍പ്പിച്ചിരുന്നു. മകൾ കാര്യങ്ങൾ എല്ലാം കൃത്യമായി തന്നെ ചെയ്തു. എന്തായാലും ഷായുടെ ആഗ്രഹം പോലെ അന്ത്യ കര്‍മ്മങ്ങള്‍ക്കെത്തിയവര്‍ ചിരിച്ചു തന്നെ മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here