പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

0

തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്‌ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുമ്പാണ് 15 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഷാരൂഖ് ഖാന്റെ കൂടെയാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. പിന്നീട് ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വഴിത്തിരിവായി മാറുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മറന്നുവെക്കുകയും പിറ്റേന്ന് രാവിലെ ഫോൺ കണ്ട ഓട്ടോ ഡ്രൈവർ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.

പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈൻ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ്ണ്ടു യുവാക്കളും ചേർന്ന് പെൺകുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകൾ എടുത്തിട്ടുണ്ട്. ഷാരൂഖ് ഖാൻ കാക്കനാട് പമ്പ് ജീവനക്കാരനാണ്. ജിബിൻ അടിപിടി ഉൾപ്പെടെ പല കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here