കേരളത്തിന്റെ അഭിമാനമായി ഗോകുലം; ബഗാനെ വീഴ്ത്തി ഗോകുലം ഡ്യൂറൻഡ് കപ്പ് ജേതാക്കൾ

0

22 വർഷങ്ങൾക്ക് ശേഷം ഗോകുലം കേരളാ എഫ്സിയിലൂടെ ഡ്യൂറൻഡ് കപ്പ് കേരളത്തിലെത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിന്റെ ഇരട്ട പ്രഹരമാണ് ഗോകുലത്തെ കിരീടത്തിലേക്ക് നയിച്ചത്. 1997ല്‍ എഫ്‌സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് കേളത്തില്‍ നിന്നൊരു ക്ലബ് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. അന്നും ബഗാനെയാണ് കേരളത്തില്‍ നിന്നുള്ള ടീം തോല്‍പ്പിച്ചത്.

ദേശീയ തലത്തിൽ ഗോകുലം ആദ്യ കിരീടം നേടുമ്പോൾ അതിന് പിന്നിൽ അവിഭാജ്യഘടകം ഗോകുലത്തിന്റെ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ്. ഫൈനലിലെ ഇരട്ടഗോളുകൾ അടക്കം പതിനൊന്ന് ഗോളുകളാണ് മാർക്കസ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ മാർക്കസ് കേരളത്തിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ ഏഴ് മിനിറ്റുകള്‍ക്കകം ഗോകുലം ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. ഇതോടെ ബഗാന്‍ ആക്രമണം ശക്തമാക്കി. എന്നാൽ ബഗാന്റെ അക്രമങ്ങളെല്ലാം ഗോകുലം പ്രതിരോധിച്ചു. എന്നാൽ 64 ആം മിനിറ്റിൽ ഗോകുലം പ്രതിരോധ നിരയെ കബളിപ്പിച്ച് 64ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഉയര്‍ന്നുവന്ന പന്തില്‍ സല്‍വ കമോറോ ഹെഡ് ചെയ്ത് ബംഗാന് ഒരു ഗോൾ സമ്മാനിച്ചു. എന്നാൽ തുടർന്ന് ഗോൾ വല കുലുക്കാൻ മോഹൻ ബഗാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here