സംഘ്പരിവാർ അവതരിപ്പിക്കുന്ന പുതിയ നാടകം: ഒളി ക്യാമറയും രാഹുൽ ഈശ്വറും.

0

ഒരു സന്തോഷത്തിന് കൈവശം സൂക്ഷിക്കാനെന്ന പേരിൽ രാഹുൽ ഈശ്വർ എടുത്ത ഫോട്ടോയും വിഡിയോയും രാഹുലിന് തന്നെ പാരയായോ, അതോ സംഘ് പരിവാറിന്റെ മറ്റൊരു മുഖം രക്ഷിക്കൽ നാടകമാണോ നടക്കുന്നതെന്നാണ് മലയാളിക്ക് ഇപ്പോളത്തെ സംശയം.
(www.big14news.com)
സംഘ്പരിവാർ സംവാദകനായ രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം ഹാദിയയുടെ വീട് സന്ദർശിച്ചതും സെൽഫിയും വിഡിയോയും എടുത്ത് പ്രചരിപ്പിച്ചതും വിവാദമായിരുന്നു. മാധ്യമപ്രവർത്തകർക്ക് പോലും കോടതി സന്ദർശനാനുമതി നിഷേധിച്ചിരിക്കുന്ന സാഹചര്യത്തിൽ രാഹുൽ ഈശ്വറിനെ അവിടേക്ക് കടത്തി വിട്ടതിനെ കുറിച്ചുള്ള കോലാഹലങ്ങൾക്കിടയിലാണ് ഹാദിയയുടെ പിതാവ് അശോകനും കുടുംബവും പുതിയ മയക്കു വെടി പൊട്ടിച്ചിരിക്കുന്നത്.

വീട്ടില്‍ കടന്ന് കയറിയ രാഹുൽ ഒളി ക്യാമറ ഉപയോഗിച്ച്‌ വീഡിയോ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചെന്നും സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നുമാണ് ഹാദിയയുടെ കുടുംബം പറയുന്നത്. ‘സംസാരത്തിനിടെ വീഡിയോ പകര്‍ത്തുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ല. ഒരു സന്തോഷത്തിന് കൈവശം സൂക്ഷിക്കാനെന്ന പേരിലാണ് ഫോട്ടോ എടുത്തത്. വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോ കണ്ട ശേഷം ബന്ധുക്കളും അഭിഭാഷകനും വിളിക്കുമ്പോളാണ് തങ്ങള്‍ സംഭവം അറിയുന്നത്’.

ഒരു മാസത്തോളം തങ്ങളുടെ പിന്നാലെ കൂടി വിശ്വാസം പിടിച്ചു പറ്റിയ ശേഷമാണ് രാഹുല്‍ ഈശ്വര്‍ ഇത് ചെയ്തത് എന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞത്. സഹായിക്കാനെന്ന പേരിലെത്തി കുടുംബത്തിന്റെ സുരക്ഷ പോലും രാഹുല്‍ അപകടത്തിലാക്കിയിരിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ ഭീകരവാദ റിക്രൂട്ടിംഗ് ശൃംഖലയ്ക്ക് വേണ്ടിയാണോ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് സംശയമുണ്ടെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാഹുല്‍ തങ്ങള്‍ക്കു വേണ്ടിയെന്ന നിലയില്‍ സംസാരിക്കുന്നതു തങ്ങള്‍ക്കറിയില്ലെന്നുമാണ് അശോകന്‍ ഒരു ചാനലിനോടുള്ള അഭിമുഖത്തിൽ പറഞ്ഞത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയ സംഭവം എന്‍ഐഎയും ഗൗരവമായി എടുത്തിട്ടുണ്ട്.

അതേ സമയം ഒളിക്യാമറ എന്ന് പറയുന്ന സാധനത്തിലേക്ക് അമ്മയും ഹദിയയും ഉൾപ്പെടെ ഉള്ളവർ കൃത്യമായ് നോക്കി സംസാരിക്കുന്നത് എങ്ങനെയാണെന്നാണ് മലയാളിക്ക് മനസിലാവാത്തത്. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞ്, അമ്മയുടെ നിലവിളിയും കരച്ചിലും ഹൈലൈറ്റാക്കി ഹാദിയ കേസിലെ മലയാളിയുടെ വികാരം വഴി തിരിച്ചു വിടാം എന്ന തെറ്റിദ്ധാരണ പൊളിഞ്ഞ അവസ്ഥയിലാണ്, മുഖം മിനുക്കൽ നാടകവുമായി സംഘ്പരിവാർ ഇറങ്ങിയിരിക്കുന്നതെന്ന് ന്യായമായും സംശയിക്കാം. എന്തായാലും രാഹുൽ ഈശ്വറിന് അല്പം ഉണ്ടായിരുന്ന മാനവും പോയി, ഹാദിയയുടെ സത്യാവസ്ഥയും സങ്കടങ്ങളും മലയാളിക്ക് മനസ്സിലാവുകയും ചെയ്തു.

അരിയും തിന്നു… ആശാരിച്ചിയേം കടിച്ചു..പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയായി സംഘ് പരിവാറിന്റെ അവസ്ഥ

-മലയാളി-

LEAVE A REPLY

Please enter your comment!
Please enter your name here