‘ജയ് പശു, ജയ് ചാണകം, ജയ് പിണ്ണാക്ക്; ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിന് മാമുക്കോയയുടെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും; വിവാദ പരാമര്‍ശത്തെ നൈസായി ട്രോളി ഹരീഷ് പേരടി

0

മുസ്‍ലിംകളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണമെന്ന ബിജെപി നേതാവിന്‍റെ വിവാദ പരാമര്‍ശത്തെ ട്രോളി സിനിമാ താരം ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് പേരടി വിവാദ പ്രസ്‌താവനയെ നൈസായി ട്രോളിയത്. ‘ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് … മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി’ എന്ന് കുറിച്ച ഹരീഷ് പേരടി ജയ് പശു, ജയ് ചാണകം, ജയ് പിണ്ണാക്ക് എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. സിനിമാതാരം മാമുക്കോയയുടെ കൂടെയുള്ള ചിത്രത്തിന് ഒപ്പമാണ് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് … മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് …

ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി…

Hareesh Peradi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜುಲೈ 29, 2019

LEAVE A REPLY

Please enter your comment!
Please enter your name here