കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും: മാസവാടക 1.44 കോടി രൂപ

0

തിരുവനന്തപുരം: കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വകുപ്പ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാന്‍ 1.44 കോടി രൂപ നല്‍കിയാണ് വാടകയ്ക്കെടുക്കുന്നത്. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 65,000 രൂപ വീതം നല്‍കണം.
കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ഇതിനായി ഉപയോഗിക്കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹന്‍സ് എന്ന കമ്ബനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്.
നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങള്‍ക്കും ഹെലികോപ്റ്റര്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം. അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും നല്‍കും. പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്‍തത രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here