നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു

0

ന്യൂഡല്‍ഹി(www.big14news.com):കുട്ടിയല്ലേ,ഹെല്‍മറ്റ് വേണ്ടല്ലോ എന്ന ചിന്ത ഇനി വേണ്ട.നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ പോകുന്നു. മോട്ടോര്‍ വാഹന നിയമഭേദഗതി ചര്‍ച്ച ചെയ്യുന്ന സ്ഥിരം പാര്‍ലമെന്റ് സമിതിയുടേതാണു സുപ്രധാന ശുപാര്‍ശ.

ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു ചട്ടങ്ങള്‍ക്കു രൂപം നല്‍കുമ്പോൾ, നാലു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹെല്‍മറ്റിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനു നടപടിയുണ്ടാവണം.

നിശ്ചിത നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രം പുറത്തിറക്കാന്‍ നിര്‍മ്മാതാക്കളെ നിയമപരമായി നിര്‍ബന്ധിതരാക്കണം.വേഗ പരിധിയോടെ വാഹനങ്ങള്‍ നിര്‍മ്മിക്കുകയെന്ന കൗതുകകരമായ ശുപാര്‍ശയും സമിതി മുന്നോട്ടു വയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here