നഗരയാത്രയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമില്ല; പുതിയ തീരുമാനവുമായി സര്‍ക്കാര്‍

0

അഹമ്മദാബാദ്: നഗരപ്രദേശങ്ങളില്‍ ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമല്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച്‌ കോര്‍പ്പറേഷനുള്ളിലും മുന്‍സിപ്പാലിറ്റിക്കുള്ളിലുള്ളവരും സ്‌കൂട്ടര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. നഗരപ്രദേശങ്ങളില്‍ ഹെല്‍മറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി കൈക്കൊണ്ടതെന്ന് ഗുജറാത്ത് ഗതാഗത മന്ത്രി ആര്‍ സി ഫാല്‍ഡു പറഞ്ഞു. ഗ്രാമപ്രദേശത്തെ റോഡുകളിലും സംസ്ഥാന, ദേശീയ ഹൈവേകളിലും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. അപകട മരണം ഒഴിവാക്കുന്നതിനാണ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ആളുകള്‍ നിരന്തരം പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാറി ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റില്‍ പോകുമ്ബോള്‍ ഹെല്‍മെറ്റ് എവിടെ വെക്കുമെന്ന് മന്ത്രി ചോദിക്കുന്നു. നഗരങ്ങളില്‍ ആളുകള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നില്ലെന്നും മന്ത്രി പറയുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ പറഞ്ഞിരിക്കുന്ന പിഴ തുക കുറച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ രണ്ട് മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here