രക്താർബുധം ബാധിച്ച കുട്ടികൾക്ക് കൈത്താങ്ങായി ഹോപ്പ് ക്യാൻസർ കെയർ ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ആശുപത്രിയും കൈകോർക്കുന്നു

0

കോഴിക്കോട്: (www.big14news.com) രക്താർബുധ ബാധിതരായ കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന പദ്ധതികളുമായി ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ആശുപത്രിയും കൈകോർക്കുന്നു. ഹോപ്പിന്‍റെ പുതിയ പ്രൊജക്റ്റ് ആയ”ഹോപ്പ് ബീയോണ്ട് ലുക്കീമിയ” എന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും ഒപ്പു വെച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഹോപ്പ് എച്.ബി. എൽ പ്രൊജക്റ്റ് ഡയറക്റ്റർ ഡോക്ടർ സൈനുൽ ആബിദീൻ പദ്ധതിയുടെ ധാരണാപത്രം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ. ജി. അലക്സാണ്ടർക്ക് കൈമാറി. അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സാരംഗത്തും ചികിത്സേതര മേഖലയിലും ശ്രദ്ധേയമായ പ്രവൃത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ. ഹോപ്പിന്‍റെ മേൽനോട്ടത്തിൽ ഇന്ത്യയിലെ അത്യാധുനിക ആശുപത്രികളിൽ ക്യാൻസർ ബാധിതരായ കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുകയാണ് പ്രൊജക്റ്റിലൂടെ ഉദ്ദേശിക്കുന്നത്. സ്വന്തം ചിലവിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രക്താർബുദ ബാധിതരായ കുട്ടികളെ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കും. തുടർന്ന് കുട്ടികളിലെ അർബുധ ചികിത്സ വിദഗ്ദരുടെ മേൽനോട്ടത്തിലായിരിക്കും മുന്നോട്ട് പോവുക. ചികിത്സക്കിടെ ഓരോ ഘട്ടത്തിലേയും പുരോഗതി ഹോസ്പിറ്റൽ ടീമുമായി ഹോപ്പ് മെഡിക്കൽ ബോർഡ്‌ ചർച്ച നടത്തും.

കുട്ടികളുടെ അർബുദചികിത്സാരംഗത്ത് ഇത്തരം ഒരു ചുവട് വെപ്പ് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ഭാവിയിൽ സർക്കാർ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു മാതൃകാ പദ്ധതിയാണിത്. ഹോപ്പും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും കുട്ടിയുടെ രക്ഷിതാവും തമ്മിലുള്ള പരസ്പര ധാരണയിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യം കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നത്. രക്താർബുധ ബാധിതരായ കുട്ടികളെ പൂർണമായും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതാണ് ഈ പ്രൊജക്റ്റിലൂടെ ഹോപ്പ് ലക്ഷ്യം വെക്കുന്നത്. ഇതിനകം കോഴിക്കോട് എം. വി. ആർ കാൻസർ സെന്‍ററുമായും മംഗലാപുരം കസ്തുർബ മെഡിക്കൽ കോളേജുമായും ഹോപ്പ് ഇതുസംബന്ധിച്ച ധാരാണാ പത്രം ഒപ്പു വെച്ചു. കൂടുതൽ ഹോസ്പ്പിറ്റലുകൾ പ്രൊജക്റ്റ് ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ ഹോസ്പിറ്റലുകളിലേക്ക് പ്രൊജക്റ്റ് വ്യാപിപ്പിക്കുമെന്നും ഹോപ്പ് ഭാരവാഹികൾ അറിയിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ.ജി.അലക്സാണ്ടർ, ഹോപ്പ് ഡയറക്ടർ ഡോക്ടർ സൈനുൽ ആബിദീൻ,ഡോക്ടർ സഹസ്രനാമം, ഡോക്ടർ ദുർഗ പ്രസൻ,ഡോക്ടർ പി. ആർ. ശശീന്ദ്രൻ, ഹമീദ് ആൻഡ് അസ്സോസിയേറ്റസ് ഉടമ റാസിക്ക് അഹമ്മദ്, ഹോപ്പ് ഡയറക്ടർ ബോർഡ് മെമ്പർമാരായ റിയാസ് കിൽട്ടൻ,
ജോജോ കാഞ്ഞിരക്കാടൻ, ബി. എം. എച്. സി.ഇ.ഒ . ഗ്രേസി മത്തായി. ഡോക്ടർ അനൂപ്, ഹോപ്പ് പ്രൊജക്റ്റ്‌ ഓഫീസർ ബെന്ന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here