‘കോൺഗ്രസിലാണ് പ്രതീക്ഷ’; നിയമസഭാ പോരാട്ടം അടുക്കവേ ഹരിയാനയിൽ വേഗത കൂട്ടി കോൺഗ്രസ്

0

ഒക്ടോബർ 21 ന് നിയമസഭാ പോരാട്ടം നടക്കിനിരിക്കെ കോൺഗ്രസിന് ആശ്വാസമായി സംസ്ഥാന രാഷ്ട്രീയത്തിലെ 2 മുതിര്‍ന്ന നേതാക്കള്‍ കോൺഗ്രസിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ലോക് ദളിലെ (ഐഎന്‍എല്‍ഡി) രണ്ട് മുതിര്‍ന്ന നേതാക്കളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന മുന്‍ എംപിമാരായ ചരണ്‍ജീത് സിങ് റോറിയും സുശീല്‍ കുമാര്‍ ഇന്‍ഡോറയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷ കുമാരി ഷെല്‍ജ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരേയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 2014ല്‍ സിര്‍സ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു ചരണ്‍ജീത് സിങ് റോറി. 1998 മുതല്‍ 2004 വരെ സുശീല്‍ കുമാര്‍ ഇന്‍ഡോറയായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസിലാണ് പ്രതീക്ഷയെന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ച് കൊണ്ട് റോറി പറഞ്ഞു.

Ahead Of Haryana Elections, Leader From OP Chautala's Party Joins Congress

2014 ല്‍ അശോക് തന്‍വാറിനെ 115736 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ റോറിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ബിജെപിയുടെ സുനിതാ ദഗ്ഗലിനോട് 626,258 വോട്ടിനായിരുന്നു റോറിയുടെ പരാജയം. ഐഎന്‍എല്‍ഡിയിലെ പിളര്‍പ്പായിരുന്നു റോറിയുടെ കനത്ത പരാജയത്തിലേക്ക് തള്ളിവിട്ടത്. പിളര്‍പ്പ് ഹരിയാണ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാ ഐന്‍എന്‍ല്‍ഡിയില്‍ കഴിഞ്ഞ വര്‍ഷമാണ് പിളര്‍പ്പുണ്ടായത്. പാര്‍ട്ടിയില്‍ ചൗട്ടാല കുടുംബം വെച്ചുപുലര്‍ത്തുന്ന ആധിപത്യത്തിനെതിരായ വികാരമാണ് പിളര്‍പ്പിലേക്ക് നയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here