ദുർഗന്ധം കാരണം നിൽക്കാൻ വയ്യ’ ആശുപതി മാലിന്യം ഫേസ്ബുക് ലൈവിലൂടെ കാട്ടി വിദ്യാർഥികൾ; ഭീഷണിയുമായി ആശുപത്രി സൂപ്രണ്ട്, വീഡിയോ കാണാം

0

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ രൂക്ഷമായ മാലിന്യ പ്രശ്‌നമാണ് വിദ്യാർത്ഥികളായ ഫർസാന പർവിനും സുഹൃത്ത് ജയകൃഷ്ണനും ചൂണ്ടിക്കാട്ടിയത്. രോഗികൾ കിടക്കുന്ന വാർഡിൽ ജനൽ തുറന്നാൽ മൂക്കുപൊത്താതെ നിൽക്കാൻ വയ്യാത്ത അവസ്ഥയാണുള്ളതെന്ന് ഫർസാന പറയുന്നുണ്ട്. സംഭവം സൂപ്രണ്ടിന്റെ ശ്രദ്ധയില്പെടുത്തിയതോടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും മുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ഇവർ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനെ കാണാനായിരുന്നു ഫർസാനയും ജയകൃഷ്ണനും ഇവിടെ എത്തിയത്. രോഗികളുടെ വാർഡിന് സമീപം മോർച്ചറിയിലെ മാലിന്യവും കക്കൂസ് മാലിന്യവും ഉൾപ്പെടെ കെട്ടിക്കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ തന്നെ മെഡിക്കൽ ഓഫീസറെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു ഫലം. ഇതോടെയാണ് ആശുപത്രിയിലെ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇവർ ഫേസ്ബുക്ക് ലൈവിൽ എത്തിയത്.

വീഡിയോ കാണാം

 

https://www.facebook.com/farsana.parvin/videos/2045495485576967/?t=4

മുറിക്ക് കുറച്ച് ദൂരെയായാണ് മോർച്ചറി. അവിടെ നിന്നുള്ള മാലിന്യവും മറ്റ് ആശുപത്രി മാലിന്യങ്ങളും പേ വാർഡിന് പുറകിലായി കൂട്ടിയിട്ടത് വീഡിയോയിൽ വ്യക്തമാണ്.

ഇതിന് പിന്നാലെയാണ് ഫർസാനയും ജയകൃഷ്ണനും സൂപ്രണ്ടിന്റെ മുറിയിൽ എത്തുന്നത്. മാലിന്യ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സെപ്റ്റിക്ക് ടാങ്കിലെ വെള്ളം ഓവർഫ്‌ളോ ചെയ്ത് വരുന്നതാണെന്നും ചതുപ്പായതിനാൽ മാലിന്യം താഴ്ന്നു പോകാത്തതാണെന്നും സൂപ്രണ്ട് പ്രതികരിക്കുന്നു. ഇവിടത്തെ മാലിന്യപ്രശ്‌നം ഇപ്പോഴുണ്ടായതല്ലെന്നും നേരത്തെയുള്ളതാണെന്നും ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാണെന്നും അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. എന്നാൽ വീഡിയോ ലൈവാണ് എന്ന് പറയുന്നതോടെ സൂപ്രണ്ട്, സെക്യൂരിറ്റിയോട് വിദ്യാർത്ഥികളെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജയകൃഷ്ണന്റെ ഫോൺ സെക്യൂരിറ്റി ജീവനക്കാരൻ പിടിച്ചു വാങ്ങുന്നുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here