2016 ; ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷം

0

അന്തർദേശീയം(www.big14news.com): ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഐക്യ രാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. 2015 നേടിയെടുത്ത ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റെക്കോര്‍ഡ് 2016 സ്വന്തമാക്കിയിരിക്കുന്നു. വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ പീറ്റേറി താലസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പസഫിക് സമുദ്രത്തിന് മുകളിലെ ഉഷ്ണക്കാറ്റ് ആഗോള തലത്തില്‍ തന്നെ ചൂട് വര്‍ധിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു. എല്‍നിനോ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാരണമാണ് ഈ വര്‍ഷം ആദ്യത്തെ മാസങ്ങളില്‍ ചൂട് കൂടിയതെന്നായിരുന്നു കരുതിയതെങ്കില്‍ എല്‍നിനോ അടങ്ങിയ ശേഷവും അന്തരീക്ഷത്തിലെ ചൂട് കുറയാതെ നിന്നത് ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചിട്ടുണ്ട്.

ലോകത്തെ ഭൂരിപക്ഷം സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കും ചുറ്റും ചൂട് കൂടിയിട്ടുണ്ടെന്നും സമുദ്രത്തിനടയിലെ ആവാസവ്യവസ്ഥയെ ഇത് സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൊറോക്കോയിലെ മെറാക്കഷില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here