ഇ​ന്ന്​ പൊ​ലീ​സ്​ ക്രൂ​ര​ത​ക്കെ​തി​രാ​യ അ​ന്താ​രാ​ഷ്​​ട്ര​ ദി​നം

0

ഒാട്ടവ(www.big14news.com):ലോകമെങ്ങും ഇന്ന് പൊലീസ് ക്രൂരതക്കെതിരായ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു.1997ല്‍ സ്വിറ്റ്ര്‍ലന്‍ഡിലെ ബ്ലാക് ഫ്ലാഗ് എന്ന സംഘമാണ് പൊലീസ് ക്രൂരതക്കെതിരെ പ്രതിഷേധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച്‌ 15ന് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാന്‍ ധാരണയായി.

യു.എസ്, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, അര്‍ജന്‍റീന തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇൗ ദിനം ആചരിക്കുന്നുണ്ട്. അതേ സമയം, കാനഡയിലെ മോണ്‍ട്രിയാലില്‍ പൊലീസിനെതിരെ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ചുകള്‍ നടത്തുന്നത് നിരോധിച്ചതാണ്.

എതിര്‍പ്പിനെ മറികടന്ന് മാര്‍ച്ച്‌ നടത്തുന്നവരെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയാണ് പതിവ്. ഒാരോ വര്‍ഷവും നൂറുകണക്കിന് പേര്‍ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. കാനഡയിലെ മോണ്‍ട്രിയാലില്‍ നടന്ന പൊലീസ് ഭീകരതക്കെതിരെ ബ്ലാഗ് ഫ്ലാഗ് സംഘം പ്രതിഷേധിച്ചു. കാനഡയില്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനെതിരാണ് ദേശീയ മാധ്യമങ്ങള്‍. അതേ സമയം, സമാന്തര മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ ചെറുതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here