ലോർഡ്‌സിലെ ഭൂതത്തെ മറികടക്കാൻ ഇംഗ്ലണ്ടിനാവുമോ?; ലോകകിരീടത്തിനായി ഇംഗ്ലണ്ടിന് വിയർത്തേ മതിയാവു

0

ലോകക്കപ്പ് ക്രിക്കറ്റിന്റെ ആവേശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി. പ്ലങ്കറ്റിന് പുറമെ, വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡിനും ജോഫ്ര ആര്‍ച്ചര്‍ക്കും ഒരോ വിക്കറ്റുണ്ട്. നേരത്തെ, മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

എന്നാൽ ലോർഡ്‌സിലെ കണക്കുകൾ പ്രകാരം ഈ ലോകകപ്പില്‍ ലോര്‍ഡ്സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ഈ മുൻതൂക്കം ന്യൂസിലാൻഡിനുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് പ്രാവശ്യവും ആതിഥേയരാണ് ലോകകിരീടം നേടിയെന്ന മുൻതൂക്കവും ഇംഗ്ലണ്ടിനൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here