സെഞ്ചുറികളെ സ്‌നേഹിച്ച് പാകിസ്ഥാൻ യുവ താരം

0

പാകിസ്ഥാൻ യുവ താരം ഇമാമുൽ ഹഖ് എന്ന 22 കാരൻ പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.ഇമാമുൽ ഹഖ് കളിച്ചത് ആകെ 9 മത്സരങ്ങൾ ആണെങ്കിലും നേടിയത് 4 സെഞ്ചുറികളാണ്.ഏകദിന കരിയറിൽ ആദ്യ 10 മത്സരങ്ങൾ പൂർത്തിയാക്കും മുമ്പ് 4 സെഞ്ചുറികൾ നേടുന്ന ആദ്യ താരമാണ് ഇമാമുൽ ഹഖ്.2017 ഒക്ടോബറില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ശ്രീലങ്കക്കെതിരെ ഇമാമുല്‍ ഹഖ് സെഞ്ചുറി നേടിയിരുന്നു.പിന്നീട് നടന്ന സിംബാവെ പരമ്പരയിൽ 3 സെഞ്ചുറികളാണ് താരം അടിച്ച്കൂട്ടിയത്.

9 മത്സരങ്ങളില്‍ നിന്ന് 68.00 ശരാശരിയില്‍ 544 റണ്‍സാണ് യുവതാരം നേടിയിട്ടുള്ളത്. 88.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിന്റെ പേരിലാണ്. ഇതുവരെ രണ്ടു മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി 3 ടെസ്റ്റ് മത്സരങ്ങളും ഇമാമുല്‍ ഹഖ് കളിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here