ഒടുവിൽ ബിജെപിക്ക് മൻമോഹൻ സിംഗ് തന്നെ വേണ്ടി വന്നു; സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബിജെപി കടമെടുത്ത ‘മൻമോഹൻ തന്ത്രങ്ങൾ’

0

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ കുഴയുമ്പോൾ ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ വിളിച്ച് ചേർത്ത വാര്‍ത്താ സമ്മേളനത്തെ രാജ്യം ഒരുപാട് പ്രതീക്ഷയോടെയാണ് നോക്കികണ്ടത്. വാഹനവ്യവസായം മുതൽ അടിവസ്ത്ര വ്യപാരം വരെ രാജ്യത്ത് കൂപ്പ്കുത്തി. നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. എന്നിട്ടും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലാ എന്ന് തന്നെയാണ് ബിജെപി സർക്കാർ ആവർത്തിച്ച് പറഞ്ഞത്.

രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി മുൻകൂട്ടി കണ്ട മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പാർലമെന്റിലെ പഴയ പ്രസംഗം വീണ്ടും ചർച്ചയാകുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞ മൻമോഹൻ സിംഗിനെ കുളിമുറിയിൽ കോട്ടിട്ട് കുളിക്കുന്ന വിഡ്ഢി എന്നാണ് മോദി വിളിച്ചത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മൻമോഹൻ സിംഗ് സംസാരിച്ചപ്പോഴെല്ലാം ബിജെപി അദ്ദേഹത്തിന് നേരെ വിമർശനമുയർത്തി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി രാഷ്ട്രീയം മാറ്റി വെച്ച് മൻമോഹൻ സിംഗ് പറയുന്നത് കേൾക്കു എന്ന് സഖ്യകക്ഷിയായ ശിവസേന വരെ പറയുകയുണ്ടായി.

ഏറ്റവും ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് വേണ്ടി മൻമോഹൻ സിംഗ് മോദി സർക്കാരിന് 5 നിര്‍ദേശങ്ങള്‍ നല്‍കുകയുമുണ്ടായി. ജിഎസ്ടി നിരക്കുകള്‍ താഴ്ത്തുക, ബാങ്ക് അടക്കമുളള ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കുക, ഗ്രാമീണ മേഖലയുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തുക, ഓട്ടോ, ഇലക്ട്രിക്കല്‍, ടെക്‌സ്‌റ്റൈല്‍, ഭവന നിര്‍മ്മാണം മേഖലകളെ ഉത്തേജിപ്പിക്കുക, അമേരിക്ക-ചൈന വ്യാപര യുദ്ധത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നിവയാണ് ആ നിര്‍ദേശങ്ങള്‍.

മൻമോഹൻ സിങ്ങിന്റെ ഈ നിർദേശങ്ങളുമായി സാമ്യമുള്ളതാണ് നിർമലാ സീതാരാമൻ ഇന്നലെ നടത്തിയ
വാർത്ത സമ്മേളനത്തിൽ പറഞ്ഞ മൂന്നാം ഉത്തേജക പാക്കേജ് എന്നത് ശ്രദ്ധേയമാണ്. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ഇതിനായി പൊതു മേഖല ബാങ്ക് മേധാവികളുടെ യോഗം ഈ മാസം 19ന് വിളിച്ച് ചേര്‍ക്കുമെന്നും നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭവന നിര്‍മ്മാണ രംഗത്തും ധനമന്ത്രി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സമാനമായ നിർദേശങ്ങൾ വിവിധ പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 10,000 കോടി രൂപ നീക്കി വെക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ടെക്‌സ്റ്റൈല്‍ രംഗത്തെ പ്രഖ്യാപനങ്ങളും മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശങ്ങളുമായി ബന്ധമുളളവയാണ്. ടെക്‌സ്‌റ്റൈല്‍ രംഗത്തെ കയറ്റുമതിക്കായി പുതിയ പദ്ധതി ജനുവരി 1 മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ജിഎസ്ടി നിരക്കുകള്‍ താഴ്ത്തി ക്രമീകരിക്കുക അടക്കമുളള നികുതി പരിഷ്‌കരണത്തിലേക്കും സര്‍ക്കാര്‍ കടക്കുമെന്ന് മന്ത്രി പറയുകയുണ്ടായി. ഇവയെല്ലാം മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശങ്ങളുമായി ബന്ധമുളളവയാണ് എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here