കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക്;ചൈന പിന്നില്‍

0

ദില്ലി(www.big14news.com):ഏഷ്യ പസഫിക് മേഖലയില്‍ കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്. ഇന്റര്‍നാഷണല്‍ ആന്റി ഗ്രാഫ്റ്റ് ഗ്രൂപ്പ് ആയ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ആണ് ഇതു സംബന്ധിച്ച സര്‍വെ നടത്തിയത്. മൂന്നില്‍ രണ്ട് ഇന്ത്യക്കാരും കൈക്കൂലി നല്‍കുന്നവരാണെന്ന് സര്‍വെയില്‍ വ്യക്തമായി.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍ 69% പേരും കൈക്കൂലി നല്‍കിയിട്ടുണ്ടെന്നാണ് സര്‍വെയില്‍ വെളിപ്പെടുത്തിയത്. തൊട്ടു പിന്നില്‍ വിയറ്റ്‌നാം ആണ് 65%. ഇന്ത്യയുടെ അയല്‍രാജ്യവും ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ ചൈനയില്‍ ഇത് 26 ശതമാനം മാത്രമാണ്.

പാക്കിസ്ഥാനിലാകട്ടെ 40 ശതമാനവും.ഏറ്റവും കുറവ് ജപ്പാനിലാണ്. 0.2 ശതമാനം. സൗത്ത് കൊറിയയിലാകട്ടെ മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നതായി വ്യക്തമാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേരും പറയുന്നത് കൈക്കൂലി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 41 ശതമാനവുമായി ഏഴാം സ്ഥാനത്തായിരുന്നു.

കൈക്കൂലി വാങ്ങുന്നവരില്‍ മുന്‍പന്തിയില്‍ പോലീസുകാരാണ്. കൈക്കൂലിയായി പണം, സമ്മാനം, മറ്റു കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുന്നുണ്ട്. പോലീസുകാര്‍ കൂടാതെ ജഡ്ജി, കോടതി ജീവനക്കാര്‍, അധ്യാപകര്‍ ആശുപത്രി ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി എല്ലാ വിഭാഗക്കാരും കൈക്കൂലിയില്‍ പിന്നിലല്ല.

LEAVE A REPLY

Please enter your comment!
Please enter your name here