പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ നായകൻ

0

ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിലെ 27 ആം സെഞ്ചുറിയാണ് കോഹ്ലി നേടിയത്.

രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 289 റണ്‍സ് നേടിയ ഇന്ത്യ 183 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 130 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 12 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. 51 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് മാത്രമാണ് രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് നഷ്ട്ടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here