അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനൊരുങ്ങി കാസർഗോഡ് (വീഡിയോ കാണാം)

0

കാസർഗോഡുകാരുടെ 25 വർഷത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കാസർഗോഡ് ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയാവാൻ ഒരുങ്ങുകയാണ് . ‘ബ്രോൺബി ഫ്രെയിംസ് 18’ എന്ന് പേരിട്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവൽ ജില്ലയിലെ സിനിമാപ്രേമികളുടെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയാണ്. സംസ്ഥാന യുവജനോത്സവത്തിനായ് കാത്തിരുന്ന കാസർഗോഡുകാർക്ക് ‘ബ്രോൺബി ഫ്രെയിംസ് 18 നൽകുന്ന ആവേശം ചെറുതല്ല.
നവംബർ 10,11 തീയതികളിൽ കാസർകോട് മുൻസിപ്പൽ വനിതാഭവൻ ഹാളിൽ വെച്ചാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കാസർഗോടിനൊരിടം, ഫ്രാക് സിനിമ, കാസർഗോഡ് സിനിമേറ്റ്‌സ് എന്നീ കൂട്ടായ്മകളാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള ആറു സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യക്കാരനുമായ സന്തോഷ് എച്ചിക്കാനം, ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും. സംവിധായകൻ മനോജ് കാന മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.സംഗീത പരിപാടി, ചർച്ചകൾ, പുസ്തകോത്സവം മറ്റ് വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും