ഐ എസ്:പടന്നയും തൃക്കരിപ്പൂരും ഇനി ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?

0
(www.big14.com) ലോക നേതാവാകാനുള്ള വൻ ശക്തികളുടെ പോരാട്ടത്തിൽ ഉലഞ്ഞു  പോയൊരു ലോക ക്രമമാണ് നമ്മുടേത് മുസ്ലിം ജനസംഖ്യയിൽ ലോകത്ത് മൂന്നാം സംസ്ഥാനവുമാണ്   ഇന്ത്യ. ആഗോളമാറ്റങ്ങളെല്ലാം ഏറ്റവും വേഗം പ്രതിഫലിക്കുന്ന നമ്മുടെ കൊച്ചു സംസ്ഥാനമാണ് കേരളം. ഭസ്മാസുരന് വരം കൊടുത്തത് പോലെ താലിബാനും അൽഖ്വയ്‌ദയും ഒക്കെ ഉണ്ടാക്കിവിട്ട് പടർന്ന് പന്തലിച്ച കാലത്തെല്ലാം നമ്മുടെ നാട് ഇതിൽനിന്നെല്ലാം മാറിനിൽക്കുകയായിരുന്നു.പക്ഷെ ഇന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്മെന്റ് കേന്ദ്രങ്ങളിൽ ഒന്നായിമാറുകയാണ് കേരളം.
ഭീകരവാദത്തെപ്പറ്റി പറയുമ്പോൾ മതത്തെ പറ്റി പറയുന്നത് വിലക്കുന്ന മട്ടിലുള്ള പ്രചാരങ്ങളും അല്ലെങ്കിൽ പേടിയും കൊണ്ട് കാര്യം നടക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്.അല്ലാഹുവിന്റെ സാമ്രാജ്യത്തിലേക്കുള്ള വഴിയിൽ ജിഹാദികളായതിന്റെ സന്തോഷം പങ്ക് വെച്ച് ടെലിഗ്രാം സന്ദേശം വന്നത് കാസറഗോഡ് പടന്ന ഗ്രാമത്തിലേക്കാണ്.വിദ്യാ സമ്പന്നരായ ചെറുപ്പക്കാരുടെ ഒരുസംഘമാണ് സകുടുംബം ഇസ്ലാമിക് സ്റ്റേറ്റ് ആകൃഷ്ടരായി ഇറങ്ങിപ്പോയത്
ഐ എസ് അനുഭാവികളായ പലരെയും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും നാട്കടത്തിയപ്പോൾ അതിലും മലയാളികളുണ്ടായിരുന്നു.അന്നൊക്കെ അനുഭവമോ,അനുഭാവികളോടുള്ള പരിചയമോ ആയി ഒതുങ്ങിപ്പോയി പിന്നീടാണ് കേരളത്തെ ഞെട്ടിച്ച ആ സംഘ പലായനത്തിന് വാർത്ത വന്നത്. പടന്ന എന്ന തീരഗ്രാമം ഇതോടെ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി.സമീപപ്രദേശമായ തൃക്കരിപ്പൂരും പടന്നയിലും നിന്ന് നിരവധിപേരാണ് ഐ എസിൽ ആകൃഷ്ടരായി പോയത്.എം അബ്‌ദുൽമജീദ്,ഹിജാസ്,ഷിഹാസ് എന്നിവരുടെ കുടുംബ കാഴ്ച്ച ദയനീയമാണ്. ഏതൊരു പിതാവിനാണ് സ്വന്തം മകനെ കൊന്ന്കളയാൻ പറ്റുക. എന്നാൽ  ഹിജാസ്,ഷിഹാസിന്റെയും പിതാവ് പറയുന്നു. ഇസ്ലാമിനെതിരെ പ്രവർത്തിച്ചത് പടച്ചോന്ന് നിരക്കാത്ത കാര്യമാണ് അതുകൊണ്ട് തന്നെ വേണ്ടി വന്നാൽ ഞാൻ തന്നെ അവരെ കൊല്ലുമെന്ന്
മക്കൻ  അതിതീവ്ര വിശ്വാസിയാണെന്ന് മനസ്സിലാക്കിയെങ്കിലും അതിലെ ഐ എസ് അപകടം തിരിച്ചറിയാൻ എം അബ്‌ദുൽമജീദിന്റെ വാപ്പയ്ക്ക് കഴിഞ്ഞില്ല.സാധാരണ ജീവിതം നയിക്കുന്നവർക്ക് അങ്ങനെ പെട്ടെന്ന് വിശ്വസിക്കാനും ആവില്ലല്ലോ.
താലിബാനും,അൽഖ്വയ്‌ദയും ശക്തിയാർജ്ജിച്ചു നിന്നകാലത്ത് ഇന്ത്യൻ മുജാഹിദ്ധും ജെയ്‌ഷെ മുഹമ്മദീനും ഇന്ത്യയെ ശല്യപ്പെടുത്തിയ സമയത്ത് കൊച്ചു കേരളം ഇത്രയും സജീവമായ അനുഭാവികളെ നൽക്കിയിട്ടില്ല.പടന്ന എന്ന ഗ്രാമത്തിന്റെ മാത്രം പ്രശ്നമല്ല ഇന്ത്യ എന്ന സംസ്ഥാനത്തെ തന്നെ വലയ്ക്കുന്ന പ്രശ്നമാണിത് .
മക്കൾ തിരിച്ചെത്തും എന്ന കാത്തിരിക്കുന്ന അമ്മമാരുടെ സങ്കടം വ്യക്തി പരമായി നമ്മുക്ക് മാറ്റിനിർത്താം പക്ഷേ പൊതുസമൂഹം എന്നനിലയിൽ ഇതിനെ ചെറുക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്?പടന്നയും തൃക്കരിപ്പൂരും ഇനി ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?രാഷ്ട്രീയ കക്ഷികളെല്ലാം ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കേണ്ട ഘട്ടം വന്നിരിക്കുന്നു.