ജനപക്ഷം എന്‍ഡിഎ വിട്ടു; മോദി ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന് പി സി ജോര്‍ജ്

0

ബിജെപി ക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് പി സി ജോർജിന്റെ ജനപക്ഷം എൻ ഡി എ വിട്ടു. മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ എന്‍ഡിഎ വിടുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോര്‍ജ് പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്.

കേരളത്തിലെ നമ്ബര്‍ വണ്‍ കേഡര്‍ പാര്‍ട്ടിയാണ് ബിജെപി എന്നാണ് പിസി ആരോപിക്കുന്നത്. ആരു ചോദിച്ചാലും താന്‍ ഇക്കാര്യം പറയും. നല്ല പ്രവര്‍ത്തകരാണ് ബിജെപിയുടേതെന്ന് പുകഴ്ത്തുന്ന പി സി ജോര്‍ജ് എന്നാല്‍ നേതാക്കന്മാര്‍ക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ലെന്നാണ് പറയുന്നത്. നേതാക്കന്മാരുടെ മനസ്സു മാറാതെ ബിജെപിക്ക് രക്ഷയില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതും, മഞ്ചേശ്വരത്ത് നിന്ന് മാറി കോന്നിയില്‍ സുരേന്ദ്രനെ മത്സരിപ്പിച്ചതും തെറ്റായിരുന്നു എന്നും ജോര്‍ജ് വിലയിരുത്തുന്നു.

ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മോദിയെ പുകഴ്ത്തിയതിനും എന്‍ഡിഎയില്‍ ചേര്‍ന്നതിനും ജോര്‍ജിന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here