ജെ.സി.ഐന്റെ കൃഷി പദ്ധതിക്ക് തുടക്കമായി

0

മുളിയാർ(www.big14news.com): ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സോൺ പത്തൊമ്പത് നടപ്പിലാക്കുന്ന എന്റെ കൃഷി പദ്ധതി കാസർഗോഡ് ഹെറിട്ടേജ് സിറ്റി നേതൃത്വത്തിൽ മല്ലം വാർഡിലെ തേജസ് കോളനിയിൽ തുടക്കമായി.
പ്രസിഡണ്ട് കെ.കെ.ശെൽവരാജിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് വിശിഷ്ടാഥിതിയായിരുന്നു. പ്രോജക്ട് കോ-ഓഡിനേറ്റർ ചേടിക്കൽ കുഞ്ഞിരാമൻ നായർ സ്വാഗതം പറഞ്ഞു.
പുഞ്ചിരി പ്രസിഡണ്ട് ബി.സി. കുമാരൻ, ജെ.സി.ഐ.സോണൽ ഓഫീസർ പ്രശാന്ത് കുമാർ തെക്കുംകര,
മുൻ പ്രസിഡണ്ട്മാരായ കെ.ടി.സുഭാഷ് നാരായണൻ, എ.സി.മുരളീധരൻ,നിഷാ പത്മനാഭൻ, രശ്മി മുരളീധരൻ, പി.സതി , സെക്രട്ടറി പത്മനാഭ ഷെട്ടിപ്രസംഗിച്ചു.
പദ്ധതിയുടെ ഭാകമായി പച്ചക്കറിതൈകകൾ വിതരണം ചെയ്തു.