തെരഞ്ഞെടുപ്പിനിടെ കേന്ദ്ര സർക്കാരിന് തലവേദനയായി ജെറ്റ് എയര്‍വേസ് പ്രതിസന്ധി

0

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി രൂക്ഷമാകുന്നു. ഏകദേശം 20,000- 23,000 പേരുടെ ഉപജീവനമാര്‍ഗമാണ് ജെറ്റ് എയര്‍വേസ് സാമ്ബത്തിക പ്രതിസന്ധിയിലൂടെ ഇല്ലാതാകുന്നത്. വന്‍തോതില്‍ തൊഴില്‍ വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാരിന് ജെറ്റ് എയര്‍വേസിന്‍റെ തകര്‍ച്ച തിരിച്ചടിയായിട്ടുണ്ട്.

കടബാധ്യത പുന:ക്രമീകരണ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന വായ്പദാതാക്കളുടെ കണ്‍സോഷ്യം ജെറ്റിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ 1,500 കോടി രൂപ നല്‍കി കമ്ബനിയെ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പൈലറ്റുമാരുടെ സംഘടയായ ദേശീയ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് ആവശ്യപ്പെടുന്നത്.

സ്പൈസ് ജെറ്റ് പോലെയുളള വിമാനക്കമ്ബനികള്‍ ജെറ്റിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും തൊഴില്‍ നല്‍കാന്‍ തയ്യാറായെങ്കിലും. ജെറ്റില്‍ അവര്‍ക്ക് ലഭിച്ചിരുന്ന ശമ്ബളത്തിന്‍റെ 30-50 ശതമാനം വരെ കുറച്ച്‌ മാത്രമാണ് ഇപ്പോള്‍ മറ്റ് വിമാനക്കമ്ബനികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് മാനസികമായും ജെറ്റ് ജീവനക്കാരെ തളര്‍ന്നുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു