തെറ്റ് തിരുത്തണം; ജാർഖണ്ഡിൽ പരിഹാരക്രിയ തേടി കോൺഗ്രസ്

0

ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ സഖ്യമായി. സീറ്റ് വിഭജനവും പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ കക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 43 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്. അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി നേരിട്ട തിരിച്ചടി ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ പ്രചാരണം തന്നെ നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺഗ്രസ് തന്നെയായിരിക്കും പ്രചാരണത്തിന് ചുക്കാൻ പിടിക്കുക. ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം കൈവിട്ടത് തോല്‍ക്കുമെന്ന് പ്രതീക്ഷയില്‍ പ്രചാരണം നടത്തിയത് കൊണ്ടാണ്. ഈ പോരായ്മ നികത്താനാണ് തീരുമാനം.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സഖ്യം വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ സർവേയുടെ കണക്ക് കൂട്ടൽ തെറ്റിച്ചാണ് കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം സഖ്യം മികച്ച പ്രകടനം കാഴ്ച വെച്ചത്. മികച്ച രീതിയിൽ പ്രചാരണം നടത്തിയാൽ ഇത്തവണ ഝാർഖണ്ഡ് പിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അതിനാൽ തന്നെ മുതിർന്ന നേതാക്കൾ സംസ്ഥാനത്തെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തേക്കും.കോണ്‍ഗ്രസ് സഖ്യത്തില്‍ ഹേമന്ദ് സോറനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാനത്ത് ഒരിടത്തും സൗഹൃദ മത്സരമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നവംബര്‍ 30നാണ് ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here