ജിംഖാന മേൽപറംബിന്റെ സ്നേഹാദരവ് വിതരണം ചെയ്തു

0

കാസർഗോഡ്(www.big14news.com): ജിംഖാനയുടെ മെമ്പറും എഫ് ആർ ഡ്രൈവിംഗ് സ്‌കൂൾ ഉടമയുമായഫസൽ റഹ്‌മാന് ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിൽ ജിംഖാനയുടെ സ്നേഹാദരവ് ജിംഖാന ഗൾഫ് കമ്മിറ്റി പ്രസിഡണ്ട് കല്ലട്ര അമീർ ഫസ്‌ലു റഹ്‌മാൻ നൽകി.
പുതുതായി ജിംഖാന കുടുംബത്തിലേക്ക് വന്ന അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണവും നടന്നു. ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അബൂബക്കർ തുരുത്തി അധ്യക്ഷത വഹിച്ചു. പരിവാടി അമീർ കല്ലട്ര ഉദ്‌ഘാടനം ചെയ്തു. ജാബിർ, സുൽത്താൻ, ബഷീർ മരവയിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സലാം കൈനോത്ത് സ്വാഗതവും ഹസ്സൻ കുട്ടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here