ജിയോയുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നു; ഇനി പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

0

ദില്ലി (www.big14news.com): സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ ആപ്പിള്‍ റിലയന്‍സ് ജിയോയുമായി കൈക്കോര്‍ക്കുന്നു. ഹൈ-സ്പീഡ് നെറ്റ് വര്‍ക്ക് ശൃഖലകളുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നതിന്റെ ഭാഗമായാണ് സമ്ബൂര്‍ണ 4ജി നെറ്റ്വര്‍ക്കായ റിലയന്‍സ് ജിയോയുമായി സഹകരിക്കുന്നത്.

18000 നഗരങ്ങളിലും, 200000 ഗ്രാമങ്ങളിലുമായുള്ള റിലയന്‍സിന്റെ നെറ്റ് വര്‍ക്ക് ശൃഖലയുമായുള്ള സഹകരണത്തില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കി. ആപ്പിളുമായുള്ള സഹകരണത്തിന്റെ പശ്ചാത്തലത്തില്‍, പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സേവനങ്ങളാണ് റിലയന്‍സ് ജിയോ ഒരുക്കുക.
രാജ്യത്ത് ഐഫോണ്‍ വിപണി മുന്നേറുന്നുണ്ടെന്നും, കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 50 ശതമാനത്തിലധികം ഐഫോണുകളാണ് ഇന്ത്യന്‍ വിപണയില്‍ വിറ്റത്

എന്നാല്‍ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ എത്തിക്കാന്‍ ആപ്പിളിന് സാധിച്ചിട്ടില്ലെന്നും, ഹൈ-സ്പീഡ് ടെലികോം നെറ്റ് വര്‍ക്ക് സാങ്കേതികതയിലുള്ള അപര്യാപ്തതയാണ് ഇതിന് കാരണമെന്നും ടിം കുക്ക് സൂചിപ്പിച്ചു.
ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ജനവിഭാഗത്തിന് ഐഫോണ്‍ എന്നത് ഇപ്പോഴും സ്വപ്നം മാത്രമായി നിലകൊള്ളുകയാണെന്നും, എന്നാല്‍ വരും വര്‍ഷങ്ങളില്‍ ആപ്പിള്‍ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്നും ടിം കുക്ക് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here