ജോളിയുടെ പേരില്‍ വ്യാജവില്‍പത്രമുണ്ടാക്കിയ തഹസില്‍ദാര്‍ കുരുക്കിലേക്ക്

0

ടോം ജോസഫിന്‍റേയും അന്നമ്മയുടേയും പേരിലുള്ള സ്വത്തുകള്‍ ജോളിയുടെ പേരിലേക്ക് മാറ്റി കൊണ്ടുള്ള വ്യാജവില്‍പത്രം തയ്യാറാക്കിയ വനിതാ തഹസില്‍ദാര്‍ കുരുക്കില്‍. ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എൻഎല്‍ ജീവനക്കാരന്‍ ജോണ്‍സനാണു വ്യക്തമാക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടത് ജോണ്‍സണിനെയാണെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ പൊലീസിന് മനസിലായിരുന്നു. തുടര്‍ന്ന് ഇയാളോട് കൂടത്തായി വിട്ടു പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജോളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ജോണ്‍സണ് അറിയാമായിരുന്നുവെന്നും വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജോളിക്കും തഹസില്‍ദാര്‍ ജയശ്രീക്കും ഒപ്പം ജോണ്‍സണും ഇടപെട്ടെന്നാണ് കരുതുന്നത്. തങ്ങള്‍ അടുത്ത സുഹൃത്തുക്കാളായിരുന്നുവെന്നും എന്നാല്‍ വ്യാജവില്‍പത്രം ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here