സി എം ഉസ്താദ് കൊലപാതകം- നീതിക്കായ് ഏതറ്റംവരെയും പോരാടും -കെ എം സി സി

0

കാസർഗോഡ്(www.big14news.com): കാസർഗോഡ് – ശഹീദേ മില്ലത്ത് സി എം ഉസ്താദിന്‍റെ ഘാതകരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷവാങ്ങിച്ചു കൊടുക്കുന്നത് വരെ കാസറകോടന്‍ ജനത പോരാട്ടവീഥിയില്‍ അടിയുറച്ചു നില്‍ക്കുമെന്നും സമരനേതാക്കളോടൊപ്പം കെ എം സി സിയും അണിചേരുകയാണെന്നും ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ മുന്‍ പ്രസിഡണ്ട് ഹംസ തൊട്ടി പ്രഖ്യാപിച്ചു.

പുതിയ ബസ്റ്റാൻഡ് ഒപ്പ് മരച്ചുവട്ടിൽ നടത്തി വരുന്ന അനിശ്ചിതകാല സമരം 56ാം ദിവസത്തെ ദിനത്തിന് ഔപചാരികത കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ നേതൃത്വം സമരപന്തലിന് നേത്രത്വം നൽകി.
അബൂബക്കർ ഉദുമയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംഗമത്തില്‍ മുസ്ലിം ലീഗ് ട്രഷറർ മാഹിൻ കേളോട്ട് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ ട്രഷറർ ടി ആര്‍ ഹനീഫ് മേൽപ്പറമ്പ് ,ഷെറീഫ് മേൽപ്പറബ് ,റഷീദ് ഹാജി കല്ലിക്കൽ ,ഹാശിം പടിത്താർ ,അശ്റഫ് പാവൂർ ,സത്താർ ആലംപാടി, മഹമ്മൂദ് കുളങ്ങര, അബ്ദുൽറഹിമാൻ പടിത്താർ, മുനീഫ് ബദിയടുക്ക, എ കെ കരീം മൊഗ്രാൽ,സർദാർ മുസ്തഫ, ശാഫി മാർപ്പനടുക്കം, അബ്ദുല്ല ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു ,താജുദ്ദീൻ പടിത്താർ സ്വഗതവും ഉബൈദുള്ള കടവത്ത് നന്ദിയും പറത്തു.