മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

0

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . മൃതദേഹം ഇന്ന് പകല്‍ കൊല്ലം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് കൊല്ലം മുളവുകാട് ശ്മശാനത്തില്‍ നടക്കും.

കരുണാകരന്‍, ആന്റണി മന്ത്രിസഭകളിലായി നാലുതവണ മന്ത്രിയായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം വനം, എക്സൈസ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്ന് നാല് തവണ നിയമസഭംഗമായ കടവൂര്‍ ശിവദാസന്‍ ആര്‍എസ്പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ദീര്‍ഘകാലം കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു

1980, 1982 വര്‍ഷങ്ങളില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു ജയിച്ച വ്യക്തിയാണ് കടവൂര്‍ ശിവദാസന്‍. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു.

ഭാര്യ: വിജയമ്മ. മക്കള്‍: മിനി എസ്, ഷാജി ശിവദാസന്‍.

LEAVE A REPLY

Please enter your comment!
Please enter your name here