കനയ്യ കുമാര്‍ നിരാഹാരം അവസാനിപ്പിച്ചു

0

ന്യൂഡല്‍ഹി(www.Big14news.com): ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഒമ്പത് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കനയ്യയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കടുത്ത നിര്‍ജ്ജലീകരണം അനുഭവപ്പെട്ട കനയ്യയോട് വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കുന്നതായും പ്രക്ഷോഭം തുടരുമെന്നും കനയ്യ കുമാര്‍ പ്രസ്താനയില്‍ അറിയിച്ചത്.  അഫ്സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥികളെ കാമ്ബസില്‍ നിന്ന് പുറത്താക്കിയതിനും പിഴ ചുമത്തിയതിനുമെതിരെ ഏപ്രില്‍ 28നാണ് കനയ്യ കുമാര്‍ നിരാഹാര സമരം ആരംഭിച്ചത്.