കാറഡുക്കയിൽ മധ്യ വയസ്കനെ കുത്തിക്കൊന്നു

0

കാസർഗോഡ്:(WWW.BIG14NEWS.COM) കാറഡുക്ക ശാന്തി നഗറിൽ മധ്യ വയസ്കനെ കുത്തിക്കൊന്നു. കാറഡുക്ക ശാന്തി നഗറിലെ മാധവൻ നായർ (59) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇയാളുടെ ഭാര്യയുടെ സഹോദരി മകനായ ശ്യാം ആണ് കുത്തി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സംശയം.

ഇന്ന് ഉച്ചയോടെ പ്രതിയായ ശ്യാം മാധവൻ നായരുടെ വീട്ടിലെത്തുകയും യാതൊരു പ്രോകപനവുമില്ലാതെ കഠാരയെടുത്ത് നെഞ്ചിലേക്ക് കുത്തുകുയും ചെയ്യുകയായിരുന്നു. കൊലയ്ക്ക് ശേഷം തൊട്ടടുത്ത സ്ഥലത്ത് നിന്നും പ്രതിയെ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കുത്തേറ്റ മാധവൻ നായരെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.