കരമന അനന്തുവധം; ഒന്നാം പ്രതി വിഷ്ണുവിനെതിരെ പോക്സോ കേസ്

0

കരമനയിലെ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഷ്ണുവിനെതിരെ പോക്സോ കേസ് കൂടി ചുമത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച കേസിലാണ് പോക്സോ ചുമത്തിയത്. നാല് മാസങ്ങൾക്ക് മുമ്പാണ് വിഷ്ണു കരമന തളിയിൽ സ്വദേശിയായ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി നേമം പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.