കോൺഗ്രസ് സത്യത്തിനൊപ്പം; കർണാടക വിഷയത്തിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

0

കർണാടക രാഷ്ട്രീയ നാടകം കോൺഗ്രിസിന്റെ ഉറക്കം കെടുത്തുമ്പോൾ ബിജെപിക്കെതിരെ രംഗത്തെത്തിയിരുക്കുകയാണ് രാഹുൽ ഗാന്ധി. പണവും അധികാരവും ഉപയോഗിച്ച് ബിജെപി സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയാണെന്ന് രാഹുൽ ആരോപിക്കുന്നു.
ബിജെപിയുടെ കൈയ്യിൽ പണവും അധികാരവുമുണ്ട്. സർക്കാരുകളെ താഴെയിറക്കാൻ അവർ അത് ഉപയോഗിക്കുന്നു രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗോവയിലും കർണാടകയിലും നടക്കുന്ന വിമത നീക്കങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്നതിന് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളെ ശാസിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പരസ്യ പ്രതികരണം നടത്തുന്നത്. നേതൃത സ്ഥാനം രാഹുൽ വേണ്ടെന്ന് വച്ചതിന് പിന്നാലെയാണ് കർണാടകയിലും ഗോവയിലും കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ശക്തമായത് എന്ന തരത്തിൽ വാർത്തയും പുറത്തുവന്നിരുന്നു.

കർണാടകയിലെ എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യരാക്കുന്നത് സംബന്ധിച്ചും ചൊവ്വാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ വിശ്വാസ വോട്ട് തേടാൻ തയാറാണെന്ന് മുഖ്യമന്ത്രി കുമാസ്വാമി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here