കശ്മീർ; മുന്നറിയിപ്പുമായി പാകിസ്ഥാൻ

0

കശ്മീര്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഇരു രാഷ്ട്രങ്ങളും ആണവശക്തികളാണെന്ന് മറക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും പാകിസ്ഥാന്‍ കശ്മീര്‍ വിഷയത്തില്‍ അങ്ങേയറ്റം വരെ പോകുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.ആണവയുദ്ധമുണ്ടായാല്‍ ഒരു രാജ്യവും വിജയിക്കില്ലെന്നും ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കി.

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കും പാകിസ്ഥാനും ശേഷിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ ഇതോടെ ട്രംപ് അയവുവരുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കശ്മീരില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here