ലോക്‌സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍

0

ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍. സംഘടനാ ചുമതലയുള്ളതു കൊണ്ട് മത്സരിക്കാനില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്നു കൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് നീതികേടാണെന്നും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച നാളെയാണെന്നും വേണുഗോപാല്‍ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായി ആഗ്രഹമുണ്ട് മല്‍സരിക്കാന്‍. എന്നാല്‍ അത് പ്രായോഗികമല്ല. സുപ്രധാനചുമതലകള്‍ ഉള്ളതിനാലാണ് തീരുമാനമെന്ന് വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.