കെ സി എയുടെ കാസർഗോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യ വിജയമെന്ന റെക്കോർഡ് ആസ്‌ക് ആലംപാടിക്ക് സ്വന്തം

0

കാസർഗോഡ്(www.big14news.com): കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്നു ബദിയടുക്ക മാന്യയിൽ നിർമിച്ച ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആസ്‌ക് ആലംപാടി ജേതാക്കളായി. ഇതോടെ കെ സി എയുടെ കാസർഗോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യ വിജയം നേടുന്ന ടീമെന്ന റെക്കോർഡ് ആലംപാടി ആർട്സ് സ്പോർട്സ് ക്ലബിന്റെ (ആസ്‌ക് ആലംപാടി) പേരിൽ എഴുതപ്പെടും.

ഇന്ന് നടന്ന ഡി ഡിവിഷൻ മത്സരങ്ങളോടെയാണ് കാസർഗോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരങ്ങൾക്ക് തുടക്കമായത്. രാവിലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ആസ്ക് ആലംപാടി ഒരു വിക്കറ്റിന് ബ്രദേർസ് കല്ലങ്കൈയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത കല്ലങ്കൈ 19.4 ഓവറിൽ 97 റൺസിന് എല്ലാവരും പുറത്തായി. തൻസീൽ 21 റൺസും ആലംപാടിയുടെ നൗഷാദ് 4, ഹാഷിഫ് 3 വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലംപാടി 17.3 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ആലംപാടിയുടെ മുബഷിർ 13, ഹാഷിഫ് 11 റൺസും കല്ലങ്കൈയുടെ അർഷാദ് 4, കബീർ 3 വിക്കറ്റും നേടി.