ശബരിമലയിൽ എൻ ഡി എ യും എൽ ഡി എഫും വിശ്വാസികളെ വഞ്ചിച്ചു; എൻ എസ് എസ് പിന്തുണ യുഡിഎഫിന്

0

ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു . ഉപതിരഞ്ഞെടുപ്പിൽ എൻ എസ് എസ് പിന്തുണ യുഡിഫിനെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്, നവോത്ഥാനത്തിന്‍റെ പേരില്‍ ജാതിയ വേര്‍തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു, മുന്നാക്ക പിന്നാക്ക വിഭാഗീയ വളര്‍ത്താനും സര്‍ക്കാര്‍ ശ്രമിച്ചു.

എന്‍.എസ്‍‌.എസിനെ സംബന്ധിച്ച് എക്കാലത്തും സ്വീകരിച്ച സമദൂര നിലപാടില്‍ നിന്ന് മാറി ചിന്തിക്കേണ്ട സാഹചര്യമാണുളളത്. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പില്‍ ശരിദൂര നിലപാടാണ് സ്വീകരിക്കുകയെന്നും എന്‍എസ്‍എസ് പ്രസ്താവനയില്‍ പറയുന്നു. അധികാരത്തില്‍ വീണ്ടുമെത്തിയിട്ടും ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണിയെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തിയുള്ളതാണ് എന്‍.എസ്.എസിന്റെ പ്രസ്താവന.

നായർ വോട്ടുകൾ നിർണ്ണായകമായ വട്ടിയൂർകാവ്,കോന്നി മണ്ഡലങ്ങളിൽ എൻ.എസ്.എസ് നിലപാട് യു.ഡി.എഫിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.തീരുമാനത്തെ സ്വാഗതം ചെയ്ത് നേരത്തെ യു.ഡി.എഫ് രംഗത്ത് വന്നിരുന്നു. വസ്തുതകൾ മനസിലാക്കിയുളള പ്രതികരണമാണ് എൻ.എസ്.എസിന്റെതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

 

LEAVE A REPLY

Please enter your comment!
Please enter your name here