കേരളത്തിൽ തെരെഞ്ഞെടുപ്പ് ഏപ്രിൽ 23 ന്

0

പതിനേഴാം ലോക്സഭാ തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 23 നാണ് തെരെഞ്ഞെടുപ്പ്.
ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വെച്ചാണ് മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അരോറ പ്രഖ്യാപനം നടത്തിയത്. പരീക്ഷാക്കാലം ഒഴിവാക്കിയാണ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തെരെഞ്ഞെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.

ഒന്നാം ഘട്ടം: ഏപ്രിൽ 11

രണ്ടാം ഘട്ടം: ഏപ്രിൽ 18

മൂന്നാം ഘട്ടം: ഏപ്രിൽ 23

നാലാം ഘട്ടം: ഏപ്രിൽ 29

അഞ്ചാം ഘട്ടം: മെയ് 6

ആറാം ഘട്ടം : മെയ് 19

ഏഴാം ഘട്ടം : മെയ് 20