സവർക്കറുടെയും ഗോൾവാക്കറുടെയും ഹിന്ദുത്വ അജണ്ട കേരളത്തിൽ നടപ്പിലാക്കാമെന്ന് കേന്ദ്രം കരുതണ്ട; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0

മതാടിസ്ഥാനത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്ന കേന്ദ്ര നയത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അത്തരത്തിൽ ഒരു വേർതിരിവ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ സർക്കാരിന് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ഗൂഢാലോചനയാണ് ആർ എസ് എസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സവർക്കാരിന്റേയും ഗോൾവാക്കറിന്റെയും ഹിന്ദുത്വ അജണ്ട കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here